താന്‍ ഒരു സിനിമയുടെ സ്ക്രിപ്റ്റിനു വേണ്ടി കാത്തിരിക്കുകയാണെന്നും മലയാളത്തിന്റെ നിത്യഹരിത നായകന്‍റെ ബയോപിക് തനിക്ക് സ്ക്രീനില്‍ ചെയ്യാന്‍ കൊതിയുണ്ടെന്നും ജയറാം പങ്കുവയ്ക്കുന്നു. അങ്ങനെയൊരു ഭാഗ്യം വൈകാതെ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും മലയാള സിനിമയില്‍ ഒരു നടന്റെ ബയോപിക് സംഭവിക്കുന്നുവെങ്കില്‍ അത് ആദ്യം പ്രേം നസീറിന്റെ ആയിരിക്കണേ എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ജയറാം പറയുന്നു.
ജയറാമിന്റെ വാക്കുകള്‍
നസീര്‍ സാറിന്റെ ബയോപിക് ചെയ്യുക എന്നത് വലിയ ആഗ്രഹമാണ്, അങ്ങനെയൊരു പ്രോജ്കറ്റ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് . നസീര്‍ സാറിന്റെ ബയോപിക് നല്ലൊരു തിരക്കഥയാക്കി എഴുതി വന്നാല്‍ സ്വീകരിക്കാന്‍ ഞാന്‍ റെഡിയാണ്, അദ്ദേഹത്തോടൊപ്പം ധ്വനി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് മലയാള സിനിമയില്‍ ഒരു നടന്റെ ബയോപിക് ആദ്യം സംഭവിക്കുന്നതെങ്കില്‍ അത് നസീര്‍ സാറിന്റെ തന്നെയാവണം.
ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത് നസീര്‍ സാര്‍ ഒരുപാട് ആസ്വദിക്കാറുണ്ട്. ഒരിക്കല്‍ പിതാവിന്റെ സ്നേഹ വാത്സല്യം പോലെ ഞാനത് അദ്ദേഹത്തിന്റെ മകന്‍ ഷാനുവിന്റെ ചെവിയില്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ അതുല്യ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. ഇന്നത്തെ യുവ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇല്ലാതെ പോകുന്നതും അവരോടൊക്കെയുള്ള നിമിഷങ്ങളാണ്. അടുത്തിടെ നല്‍കിയ ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് ജയറാം നിത്യഹരിത നായകനായ പ്രേം നസീറിന്റെ ബയോപികിനെക്കുറിച്ച് മനസ്സ് തുറന്നത്
Post Your Comments