
ഭക്ഷണത്തിനായി കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകി താരപുത്രി. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ ജാന്‍വി കപൂറാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ മനം കവര്‍ന്ന ഒരു വീഡിയോയിലൂടെ തരംഗമാകുന്നത്. ബ്യൂട്ടിപാർലറിൽ പോകുന്നതിനായി കാറിൽ നിന്നും ഇറങ്ങിയ നടിയുടെ മുന്നിലേയ്ക്ക് എത്തിയ കുട്ടി വിശക്കുന്നുണ്ടെന്ന് പറയുമ്പോള്‍ പെട്ടന്നു തന്നെ തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നൽകുകയായിരുന്നു
ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാൻവിയോട് കുട്ടിയുടെ അമ്മ പൈസ ചോദിച്ചപ്പോള്‍ ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ താരം തിരികെയെത്തി കുട്ടിയുടെ ൈകയ്യിൽ പൈസ നൽകുകയും ചെയ്തു. ഈ വീഡിയോ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ജാൻവിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചത്. ഇങ്ങനെയുള്ളവരെ കണ്ടില്ലെന്നു നടിച്ച് പോകുന്ന താരങ്ങൾക്കിടയിൽ ജാൻവിയെ വ്യത്യസ്തമാക്കുന്നത് ഈ സ്നേഹം തന്നെയാണെന്ന് ആരാധകർ കുറിക്കുന്നു.
Post Your Comments