മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് സംവൃത സുനിൽ. ഒക്ടോബര്‍ 31നാണ് താരത്തിന്റയെ പിറന്നാൾ. അതിന്റയെ അടുത്ത് ദിവസമാണ് വെഡ്ഡിങ് ആനിവേഴ്സറിയും. രണ്ട് ആഘോഷങ്ങളും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യമാണ് സംവൃത സുനിലിന് ലഭിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പതിവ് പോലെ തന്നെ ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയായിരുന്നു. പിന്നീട് മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു.
പിന്നീട് ഒരു ടെലിവിഷൻ ഷോയിൽ ജഡ്ജായിട്ടാണ് സംവൃത എത്തുന്നത്. അതിന് ശേഷം ബിജു മേനോന്റയെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. രണ്ടാം വരവിലും ശക്തമായ പിന്തുണയായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രമാണ് സംവൃത ആദ്യമായി അഭിനയിച്ച ചിത്രം.
Post Your Comments