സിനിമ ചെയ്യുമ്പോള്‍ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയാണ് തന്റെ ലക്ഷ്യമെന്നു അടൂര്‍ ഗോപാലകൃഷ്ണന്. ‘സ്വയംവരം മുതല്‍ ‘പിന്നെയും’ എന്ന ചിത്രം ചെയ്യും വരെയും ഒരു നടനും താന്‍ പൂര്‍ണമായും സ്ക്രിപ്റ്റ് വായിക്കാന്‍ നല്‍കിയിട്ടില്ലെന്ന് അടൂര്‍ പറയുന്നു. അതിന്റെ കാരണത്തെക്കുറിച്ചും അടുത്തിടെ നല്കിയ ഒരു അഭിമുഖ പരിപാടിയില്‍ അടൂര്‍ വ്യക്തമാക്കുന്നു.
‘ഒരു നടനോ നടിയോ തിരക്കഥ പൂര്‍ണ്ണമായും വായിച്ചാല്‍ അവര്‍ അവരുടെതായ ഒരു കാഴ്ചപാടുകള്‍ സിനിമയ്ക്ക് വ്യഖാനിക്കും. അത് കഥാപാത്രത്തെ ബാധിക്കും,അവരുടെ ഭാഗം മാത്രം വായിച്ചാല്‍ മനസ്സില്‍ മറ്റൊരു രൂപമില്ലാതെ അവര്‍ക്കത് കൂടുതല്‍ ഉള്‍ക്കൊണ്ടു ചെയ്യാന്‍ കഴിയും. അവര്‍ക്ക് ആ സീനില്‍ ചെയ്യേണ്ടതെന്തെന്നു ഞാന്‍ കൃതുമായി പറഞ്ഞു കൊടുക്കും. കഥാപാത്രത്തിന്റെ പൂര്‍ണത മുഖ്യമാണ്’.
‘കരമന ജനാര്ദ്ദനന് നായര്‍ എലിപ്പത്തായത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഏറ്റവും അവസാനത്തേതില്‍ നിന്ന് തുടക്കത്തിലേക്കാണ് ഷൂട്ട് ചെയ്തത്. കാരണം അദ്ദേഹത്തിന് ഒരു ഡയറ്റ് ഞാന്‍ കൊടുത്തു. രണ്ടുമൂന്നു മാസം കൊണ്ട് കഴിക്കാനുള്ളത്. ആദ്യം ആഹാരം കൊടുത്ത് കൊടുത്ത് അവസാനം ജലപാനം മാത്രം ആക്കുന്ന അവസ്ഥയിലേക്ക്. ആ നിലയില്‍ നിന്ന് കൊണ്ട് ഞാന്‍ പിറകോട്ടാണ് ആ സിനിമ ചിത്രീകരിച്ചത്. അത് കൊണ്ട് തന്നെ സിനിമയുടെ അവസാനമാകുമ്പോള്‍ ആ ക്ഷീണം മുഖത്ത് കൃത്യമായി സംഭവിക്കും. അങ്ങനെ പിന്നീട് കുറച്ചു കുറച്ചു ആഹാരം കൊടുത്തു തുടങ്ങി അങ്ങനെ സിനിമയുടെ തുടക്ക ഭാഗമാകുമ്പോള്‍ നോര്‍മല്‍ അവസ്ഥയിലെത്തും. അതുകൊണ്ട് എലിപ്പത്തായം ഞാന്‍ അവസാനത്തേതില്‍ നിന്ന് ആദ്യത്തേതിലേക്കാണ് ഷൂട്ട് ചെയ്തത്’.
Post Your Comments