ഇളയ ദളപതി വിജയ്യുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ അരുണ്‍ എന്ന മണികണ്ഠനാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വിജയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി മുഴക്കി തമിഴ്നാട് സംസ്ഥാന പോലീസ് കണ്ട്രോള് റൂമിലേക്കു അജ്ഞാത കോള്‍ വന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് വിജയ്യുടെ വീട്ടിൽ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിജയ്യുടെ അച്ഛനും അമ്മയും താമസിക്കുന്ന സാലിഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു അരുണിന്റെ ഭീഷണി.
ദീപാവലി റിലീസായി പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന് ഫാന്‍ ക്ലബ് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് അരുണ്‍ ഭീഷണി മുഴക്കിയത്. വിജയുടെ അച്ഛന് എസ്.എ ചന്ദ്രശേഖറുമായി സംസാരിച്ചതിന് ശേഷമാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
Post Your Comments