ദീപാവലി ആഘോഷിക്കുന്നതിനിടെ ഹിന്ദി ടെലിവിഷൻ താരം നിയ ശർമ്മയുടെ വസ്ത്രത്തിന് തീപിടിച്ചു. തന്റയെ വസ്ത്രമായ ലഹങ്കക്ക് തീ പിടിച്ചതായും ഏതോ ഒരു ശക്തി തന്നെ രക്ഷപ്പെടുത്തിയതായും താരം പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒപ്പം കത്തിക്കരിഞ്ഞ ലഹങ്കയുടെ ചിത്രവും നിഹ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സില്‍വര്‍ നിറത്തിൽ അനേകം ലെയറുകളുള്ള ലഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനിടെ ധരിച്ചിരുന്നത്. ലഹങ്കക്ക് നിരവധി ലെയറുകളുള്ളതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും നിയ പറയുന്നു. കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിന് തീ പിടിച്ചത്. തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും നിയ വ്യക്തമാക്കി. ദീപാവലി ആഘോഷത്തിനിടെ താരത്തിന്റെ ലുക്കും നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘നാഗിന് 4’ എന്ന പരമ്പരയുടെ തിരക്കിലാണ് താരം ഇപ്പോള്‍.
Post Your Comments