CinemaGeneralLatest NewsMollywoodNEWS

സുന്ദരനായ ഒരു നായകനായി മാറണം എന്നതായിരുന്നു ആഗ്രഹം, പക്ഷേ സിനിമ തനിക്ക് തന്നത് മറ്റൊരു ഇമേജാണ് – മനോജ് കെ ജയന്‍

കുട്ടന്‍ തമ്പുരാന്റെ കഥാപാത്രം പൂര്‍ണ്ണമായും ഹരിഹരന്‍ സാര്‍ പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്

മലയാള സിനിമയിൽ നിരവധി കഥാപത്രങ്ങളുമായി എത്തിയ താരമാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹ നടനായും അദ്ദേഹം സിനിമ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ സിനിമയിലെത്താൻ കാരണക്കാരനായ തന്റയെ ഇഷ്‌ട താരത്തെ കുറിച്ച് പറയുകയാണ് മനോജ് കെ ജയന്‍.  ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

” സിനിമയില്‍ വരുമ്പോള്‍ റഹ്മാനായിരുന്നു എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഹീറോ പരിവേഷം. അവന്‍ അങ്ങനെ കത്തി നില്‍ക്കുന്ന സമയമായിരുന്നു, റഹ്മാനെപ്പോലെ സുന്ദരനായ ഒരു നായകനായി മാറണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എംടി സാര്‍ രചന നിര്‍വഹിച്ച പെരുന്തച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ എന്റെ ഇമേജ് മാറി. മലയാള സിനിമ എനിക്ക് നല്‍കാന്‍ പോകുന്നത് മറ്റൊരു മുഖമാണെന്ന് മനസിലായി.

പിന്നീട് ഹരിഹരന്‍ സാറിന്റെ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ ചെയ്തതോടെ എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്തു നോക്കാനുള്ള ആവേശമായി. കുട്ടന്‍ തമ്പുരാന്റെ കഥാപാത്രം പൂര്‍ണ്ണമായും ഹരിഹരന്‍ സാര്‍ പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്, പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരന്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ശൈലി കൂടി ടാഗ് ചെയ്തു കൊണ്ട് പെര്‍ഫോമന്‍സ് ചെയ്ത കഥാപാത്രമായിരുന്നു.”- മനോജ് കെ ജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button