അച്ഛന്റയും അമ്മയുടെയും ഖാതകനെ വശീകരിച്ച് വക വരുത്തുക അതായിരുന്നു ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രം. മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യ മേറിയതും നിര്‍ണ്ണായകവുമായ സിനിമയാണത്. അന്ന് വെള്ളിത്തിരയില്‍ നിന്നും മറഞ്ഞ മഞ്ജു പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.
വളരെ ചെറിയ പ്രായത്തിലാണ് താരം മുതിര്‍ന്ന നടന്‍ തിലകനൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നായികാ കഥാപാത്രമാവാന്‍ തീരുമാനിച്ചത്. ഒരു ഓണ്‍ലൈന്‍ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി മഞ്ജു പറഞ്ഞത്.
സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരാണ് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോള്‍ മഞ്ജു അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവര്‍ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാന്‍ മഞ്ജുവിന് അത്യന്തം താത്പര്യം തോന്നി. അന്ന് മഞ്ജുവിന്റെ മനസ്സില്‍ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ എന്നും പറയുന്നു. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതാനുഭവങ്ങള്‍ സഹായകമാണ് എന്നും മഞ്ജു പറയുന്നു.
Post Your Comments