CinemaGeneralLatest NewsMollywoodNEWS

ടി ദാമോദരന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കണ്ട മമ്മൂട്ടി സിനിമ; എന്നിട്ടും തിയേറ്ററില്‍ വലിയ പരാജയമായി

ഒസേപ്പച്ഛന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായിരുന്നുവെങ്കിലും വലിയ ക്യാന്‍വാസില്‍ പകര്‍ത്തിയ ദിനരാത്രങ്ങള്‍ മമ്മൂട്ടിയുടെ തുടര്‍ വിജയ പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയ സിനിമയായിരുന്നു

‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് തിരിച്ചെത്തിയ മമ്മൂട്ടി അതിനു ശേഷം ചെയ്ത ചിത്രമായിരുന്നു ‘ദിനരാത്രങ്ങള്‍’. ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ ഒന്നിച്ച അതേ ടീം തന്നെ ഒന്നിച്ച ദിനരാത്രങ്ങള്‍ സാമൂഹിക പ്രസക്തമായ വിഷയമാണ്‌ കൈകാര്യം ചെയ്തത്. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ മമ്മൂട്ടി ചിത്രം ന്യൂഡല്‍ഹി പോലെ വലിയ ഹിറ്റായി മാറുമെന്നു പലരും വിധി എഴുതിയിരുന്നുവെങ്കില്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമയായിരുന്നു ദിനരാത്രങ്ങള്‍. ഒസേപ്പച്ഛന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായിരുന്നുവെങ്കിലും വലിയ ക്യാന്‍വാസില്‍ പകര്‍ത്തിയ ദിനരാത്രങ്ങള്‍ മമ്മൂട്ടിയുടെ തുടര്‍ വിജയ പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയ സിനിമയായിരുന്നു.

ഞാന്‍ എഴുതേണ്ടിയിരുന്ന സിനിമ നിങ്ങള്‍ എഴുതിയല്ലോ എന്നാണ് മലയാളത്തിന്റെ എവര്‍ഗ്രീന്‍ തിരക്കഥാകൃത്ത് ടി ദാമോദരന്‍ ഡെന്നിസ് ജോസഫിനോട് പറഞ്ഞത്. സിനിമ ഇറങ്ങും മുന്‍പ് അഞ്ചോളം തവണ പ്രിവ്യൂ ഷോ കണ്ട ടി ദാമോദരന്‍ വലിയ രീതിയില്‍ അനുമോദിച്ച സിനിമയായിരുന്നു ദിനരാത്രങ്ങള്‍. മമ്മൂട്ടിക്കൊപ്പം മുകേഷ്, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 1988-ല്‍ പുറത്തിറങ്ങിയ ചിത്രം വിഎസ് കൃഷ്ണ റെഡ്ഡിയാണ് നിര്‍മ്മിച്ചത്. ജയനന്‍ വിന്‍സെന്റ് ക്യാമറ ചെയ്ത ചിത്രം ജനുവരി റിലീസായാണ് പ്രദര്‍ശനത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button