CinemaGeneralLatest NewsMollywoodNEWS

‘ചന്ദനക്കുറി ഇട്ടിട്ട് സിനിമ കാണാൻ പോകുന്നതാണ് അടൂരിന്റയെ പ്രശ്‌നം’ ; വിമര്‍ശനവുമായി മേജര്‍ രവി

മോഹൻലാലിന്റെ സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അർഹത ഒരു സംവിധായകനുമില്ല

മലയാള സിനിമ പ്രേക്ഷകരുടെ ചലച്ചിത്രാസ്വാദന സംസ്‌കാരം താഴേതട്ടിലെന്ന് പറഞ്ഞ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് മേജര്‍ രവി. മോഹൻലാൽ പുലിയെ പിടിക്കുന്നത് കാണാൻ ചന്ദനക്കുറി ഇട്ട് വെളുപ്പാക്കാലത്ത് പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂർ ഗോപാലകൃഷ്ണന്റയെ പ്രസ്താവന കാപട്യമുള്ളതാണെന്ന് മേജര്‍ രവി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.

‘സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അര്‍ഹത ഒരു സംവിധായകനുമില്ല. ഒരു പടം വിജയിക്കുമ്പോള്‍ അതിന്റെ വിജയം എന്നു പറയുന്നത് ആ ചിത്രം ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവര്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. അടൂരിന്റെ പ്രശ്‌നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്‌നം അവര്‍ ചന്ദനക്കുറി ഇട്ടിട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വര്‍ഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്നത് തന്നെ കാപട്യമുള്ള പ്രസ്താവന ആണ്. അതില്‍ പാര്‍ട്ടിപരമായ ചിന്താഗതികളുണ്ട്.’

രണ്ടാമത്, മോഹൻലാലിന്റെ സിനിമകൾ കാണാൻ വേണ്ടി അല്ലെങ്കിൽ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അർഹത ഒരു സംവിധായകനുമില്ല. ഒരു പടം വിജയിക്കുമ്പോൾ അതിന്റെ വിജയം എന്നു പറയുന്നത് ആ ചിത്രം ജനങ്ങൾ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവർ തിയറ്ററിൽ പോയി സിനിമ കാണുന്നത്. അടൂരിന്റെ പ്രശ്നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്നം അവർ ചന്ദനക്കുറി ഇട്ടിട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വർഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്നത് തന്നെ കാപട്യമുള്ള പ്രസ്താവന ആണ്. അതിൽ പാർട്ടിപരമായ ചിന്താഗതികളുണ്ട്. അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. പക്ഷേ, അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.

‘എല്ലാവര്‍ക്കും ഓരോ സമയമുണ്ട്. നിങ്ങള്‍ നിങ്ങളുടെതായ സമയത്ത്, സിനിമകള്‍ എടുത്തിട്ട്, അതെല്ലാം വിദേശരാജ്യങ്ങളില്‍ പോയി വിറ്റിട്ട്, ഇത്രയും വലിയ വ്യക്തിയായെന്ന് പറയുന്നതിനെ നിങ്ങളുടെ ഭാഗ്യമായി മാത്രം കണക്കാക്കിയാല്‍ മതി. കാരണം ആ സിനിമയെ കുറച്ചു പേര്‍ അഭിനന്ദിച്ചു. ഇവിടത്തെ നാട്ടുകാര്‍ക്ക് ആര്‍ക്കും ആ സിനിമ മനസിലായിട്ടില്ല. ഇന്നു മലയാള സിനിമയെ തരംതാഴ്ത്തി സംസാരിക്കുന്ന സമയത്ത്, അദ്ദേഹം ഈയടുത്ത കാലത്ത് എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്, ആ ചെയ്ത സിനിമകള്‍ക്ക് എവിടെയാണ് അംഗീകാരം കിട്ടിയിരിക്കുന്നത് എന്നുള്ളത് അദ്ദേഹം തന്നെ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും മേജര്‍ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button