
ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ താരമായിരുന്നു ചന്ദ്ര ലക്ഷ്മണ്‍. സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന ചന്ദ്ര കഴിഞ്ഞ രണ്ടു വര്‍ഷമായി അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നിരുന്നാലും താരത്തെക്കുരിച്ചു പലപ്പോഴും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ചന്ദ്ര അമേരിക്കയില്‍ സ്ഥിരതമാസമായി, ഭർത്താവിന്റെ ക്രൂരതയിൽ കഴിയുന്ന ചന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ ഞെട്ടും, അതുകൊണ്ടാണ് താരം സീരിയൽ വിട്ടത് എന്നിങ്ങനെയാണ് കൂടുതല്‍ വാര്‍ത്തകളും. ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് താരം.
ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. താൻ അക്കാര്യങ്ങളെ പറ്റി സംസാരിച്ചതോടെ ഇപ്പോൾ കഥകൾ ഒന്നും കേൾക്കാനില്ല എന്ന് ചന്ദ്ര വ്യക്തമാക്കുന്നു. ‘വിവാഹം കഴിക്കാൻ സമയം ആയി. നല്ലൊരു ബന്ധം വന്നാൽ വിവാഹിതയാകും. വിവാഹ പ്രായം 20 – 25 വയസ്സാണ് എന്ന് ചിന്തിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. വിവാഹ പ്രായം തീരുമാനിക്കുന്നത്, വിവാഹിതരാകാൻ പോകുന്നവർ തന്നെയാണ്. എന്നെ സ്നേഹിക്കുന്ന, എന്റെ കുടുംബത്തെ സ്നേഹിക്കുന, എന്റെ കരിയറിനെ ബഹുമാനിക്കുന്ന ഒരാളാകണം ജീവിതത്തിലേക്ക് വരുന്നത്’.– ചന്ദ്ര പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അച്ഛനമ്മമാർക്കൊപ്പം ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസം. ലക്ഷ്മണൻ കുമാർ, മാലതി എന്നിവരുടെ ഏകമകളാണ് ചന്ദ്ര. അവിടെ മ്യൂറൽ ഓറ എന്ന ഒരു സ്ഥാപനം നടത്തുകയാണ് അവർ.
Post Your Comments