CinemaGeneralLatest NewsMollywoodNEWS

മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ചു ; ആരാധന തുറന്ന് പറഞ്ഞ് മീനാക്ഷിയുടെ അച്ഛൻ

ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകളാണ് തീയേറ്ററിൽ പോയി കണ്ടത്

മലയാള സിനിമയിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. സിനിമയ്ക്ക് പുറത്തും നിന്നും സിനിമയ്ക്ക് ഉള്ളിൽ നിന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാൽ മോഹൻലാലിനോടുള്ള ആരാധന കാരണം അദ്ദേഹം നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ച താരമാണ് മീനാക്ഷിയുടെ അച്ഛൻ. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് മീനാക്ഷി. പിന്നീട് ഒപ്പം എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം മീനാക്ഷി അഭിനയിച്ചിരുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റയെ ഈ ആരാധനയെ കുറിച്ച് പറയുന്നത്.

കുഞ്ഞുനാളുമുതൽ മോഹൻലാലിന്റെ വലിയ ആരാധകനായിരുന്നു. അതിനെ തുടർന്നാണ് കാർ വാങ്ങിച്ചപ്പോൾ മോഹൻലാലിന്റെ കാറിന്റെ നമ്പറായ 2255 ഇട്ടത്. ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകളാണ് തീയേറ്ററിൽ പോയി കണ്ടത്. അന്ന് മോഹൻലാൽ നടന്നുപോയ വഴിയിലെ മണ്ണ് പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നെന്നും മീനാക്ഷിയുടെ അച്ഛൻ പറയുന്നു. ലാലേട്ടന്റെ വീടിനടുത്തുള്ള ഒരു ബന്ധു എടുത്ത് തന്ന മണ്ണാണെന്ന് പറഞ്ഞാണ് അന്നത് വാങ്ങിച്ചിരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു. പിന്നീട് മകൾ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചപ്പോൾ വളരെ സന്തോഷം തോന്നിയതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button