CinemaGeneralLatest NewsMollywoodNEWS

ആരാധകര്‍ക്ക് സര്‍പ്രൈസുമായി സായ് പല്ലവി ; തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി അതിരന്‍

നവംബര്‍ 15നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.

തെന്നിന്ത്യന്‍ സിനിമാരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അഭിനയപ്രാധാന്യമുള്ള കഥാപാത്രവുമായാണ് നടി ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കുറെ സിനിമകൾ  എന്നതിനുമപ്പുറത്ത് കഥാപാത്രത്തിന്റയെ പ്രാധാന്യത്തെക്കുറിച്ചാണ് താരം ശ്രദ്ധിക്കാറുള്ളത്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെലുങ്കില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാള ചിത്രമായ അതിരന്റെ തെലുങ്ക് പതിപ്പുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റയെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നവംബര്‍ 15നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏപ്രിലിലായിരുന്നു അതിരന്‍ തിയേറ്ററികളിലേക്ക് എത്തിയത്. നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള ചിത്രവുമായി സായ് പല്ലവിയെത്തിയപ്പോള്‍ ആരാധകര്‍ താരത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button