ഇന്ദ്രജിത്ത് സുകുമാരന്റെയും പൂര്‍ണിമയുടെയും മൂത്ത മകൾ പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് താരകുടുംബം. താരപുത്രിയ്ക്ക് പിറന്നാള്‍ ആശാസ പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്. പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ഥനയ്ക്ക് അച്ഛനും അമ്മയും ചെറിയച്ഛനും പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും അങ്ങനെ നിരവധി പേരാണ് ആശംസയറിയിച്ച് എത്തിയിരിക്കുന്നത്. അതില്‍ ശ്രദ്ധേയം പൂര്‍ണിമയും പൃഥ്വിരാജും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളോട് കൂടിയുള്ള പിറന്നാള്‍ സന്ദേശമായിരുന്നു.
നിറവയറുമായി നില്‍ക്കുന്ന ചിത്രമായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. പ്രാര്‍ഥന തന്റെ ഉദരത്തില്‍ വളരുന്ന കാലത്തെ ചിത്രത്തിനൊപ്പം ‘നീയെന്നെ സുന്ദരിയാക്കി, ആദ്യത്തെ കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നുമായിരുന്നു പൂര്‍ണിമ കുറിച്ചത്. ഗര്‍ഭകാലത്തെ അവശതകള്‍ മുഖത്ത് നിഴലിക്കുന്ന ചിത്രമാണെങ്കിലും അതീവ സന്തോഷത്തോടെ നില്‍ക്കുന്ന പൂര്‍ണിമയെ ആണ് ചിത്രത്തിലുള്ളതെന്ന് ആരാധകര്‍ പറയുന്നു. ആദ്യമായി അമ്മയാവുന്നതിന്റെ സന്തോഷം അത് മനോഹരമാണെന്ന് മറ്റ് ചിലര്‍ പറയുന്നു.
പൂര്‍ണിമ പങ്കുവെച്ച ചിത്രത്തോളം തന്നെ ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു ചിത്രം പൃഥ്വിരാജ് പങ്കുവെച്ചതായിരുന്നു. പാത്തു ജനിച്ച ഉടനെയുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. കുഞ്ഞിന്റെ ഒപ്പം ചിരിച്ച് കൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പം ‘ഇതൊക്കെ കാണുമ്പോള്‍ ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്ത് കൊണ്ട് വന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണെന്നും’ പൃഥ്വിരാജ് കുറിച്ചു.
View this post on Instagram
ഇത് വളരെ ക്യൂട്ട് ആണ്. പാത്തുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുപ്രിയ മേനോന്‍ കമന്റിട്ടിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് തന്നെയാണ് ഇന്ദ്രജിത്തും ആശംസ അറിയിച്ചത്. എന്റെ പ്രിയപ്പട്ടെ പാത്തുവിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നും പറഞ്ഞ് മകളെ ചേര്‍ത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് പങ്കുവെച്ചത്.
ഒപ്പം പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും പാത്തൂട്ടിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. കുഞ്ഞായിരിക്കുന്നതിനിടയിലെ ചിത്രവും തങ്ങളുടെ വിവാഹത്തിനിടയിലെ ചിത്രവുമൊക്കെയാണ് ഇരുവരും പങ്കുവെച്ചത്.
Post Your Comments