മഞ്ചേരിയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന് ഷെരീഫിന് മൂക്കിന് ഇടിയേറ്റ സംഭവം വാര്‍ത്തയായിരുന്നു. മൂക്കിന് ഇടിയേറ്റ നടി കരഞ്ഞു കൊണ്ട് സ്റ്റേജില്‍ സംസാരിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയിൽ വന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കും പോലെ താന്‍ പരിക്കേറ്റ് അവശനിലയിലൊന്നുമല്ലെന്നാണ് നൂറിന് പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൂറിന് ഈ കാര്യം പറഞ്ഞത്.
‘സോഷ്യല്‍ മീഡിയയും ടിക് ടോക്കും വാട്സാപ്പുമൊക്കെ റിപ്പീറ്റ് മോഡില്‍ ആഘോഷിക്കും പോലെ നൂറിന് പരിക്കേറ്റ് അവശനിലയിലൊന്നുമല്ല. എന്നെ ആരും ആക്രമിച്ചിട്ടുമില്ല. ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അവര്‍ പറഞ്ഞത്. സുഖമായിരിക്കുന്നു. സദുദ്ദേശത്തോടെ വാര്‍ത്ത ഷെയര്‍ ചെയ്തവര്‍ക്ക് നന്ദി. എന്നെ സ്നേഹിക്കുന്നവരോട് തിരിച്ചും സ്നേഹം.’
സമയം തെറ്റിച്ചു പറഞ്ഞതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന വാക്കുകള്‍ പൂര്‍ണമായും ശരിയല്ലെന്നും അതിന്റെ പേരില്‍ സംഘാടകരെ പഴിക്കുന്നുമില്ലെന്നും നൂറിന് പറഞ്ഞു. ‘പലപ്പോഴും നമ്മളോട് പറയുന്ന സമയത്തില്‍ നിന്നും അര മണിക്കൂര്‍ വരെ പരിപാടികള്‍ വൈകാറുണ്ട്. ഇവിടെ ഇത്രയധികം നീണ്ടു പോയത്, കുറച്ചധികം ആളുകള്‍ ഈ ടൈം ഗ്യാപ്പിനുള്ളില്‍ ഉദ്ഘാടന വേദിയിലേക്ക് എത്തട്ടേ എന്ന് കടയുടമയും ആഗ്രഹിച്ചു. കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ അവര്‍ അങ്ങനെ ചെയ്തതിനെ കുറ്റം പറയുന്നില്ല. പക്ഷേ ‘അല്പ സമയത്തിനകം…നൂറിന് എത്തും…ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന് അനൗന്‍സ് ചെയ്തതും ഒരുപാട് നേരത്തേ എത്തി കാത്തു നില്‍ക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ടാകും.’ നൂറിന് പറഞ്ഞു.
Post Your Comments