ചിരിയുടെ അകമ്പടിയോടെ ഏതൊരു വേഷത്തെയും മികച്ചതാക്കുന്ന നടിയാണ് ലക്ഷ്മി പ്രിയ. ചിരിയുടെ പൂരം പ്രേക്ഷകരില്‍ തീര്‍ക്കുന്ന ലക്ഷ്മി പ്രിയയുടെ ജീവിതം അത്ര സുന്ദരമല്ല. തന്റെ വേദനാനിർഭരമായ കുട്ടിക്കാലത്തെക്കുറിച്ചു പങ്കുഅവയ്ക്കുകയാണ് താരം ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’ എന്ന പുസ്തകത്തില്‍. ഈ ഗ്രന്ഥത്തിന്റെ എഴുത്തുവഴികളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും ലക്ഷ്മി പ്രിയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
”എന്റെ ഓർമയിൽ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതൽ ഇപ്പോൾ വരെ, 34വയസ്സിന്റെ ജീവിതമാണ് പുസ്തകത്തിൽ ഉള്ളത്. അവിടം മുതൽ എന്റെ മനസ്സിനെ സ്പർശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തിൽ. എന്റെ ജീവിതത്തിന്റെ നേർചിത്രം എന്നും പറയാം. നിങ്ങൾ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തിൽ ഉള്ളത്’’. – ലക്ഷ്മി പറഞ്ഞു
വെറും ഓർമക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നും ഒരു സിനിമാക്കാരിയായത് കൊണ്ട് എഴുതുന്നത് അല്ലെന്നും ഇതെല്ലാം താന്‍ അനുഭവിച്ചറിഞ്ഞകാര്യങ്ങള്‍ മാത്രമാണെന്നും ലക്ഷ്മി പറയുന്നു. ”എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവർ ഒരിക്കലും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിപ്പുണ്ട് എന്നു ഞാനറിയുന്നതു പോലും പതിനാലാമത്തെ വയസ്സിലാണ്. അത് എന്നെ സംബന്ധിച്ച് വലിയ ഷോക്ക് ആയിരുന്നു. ചാരം മൂടിക്കിടന്ന കനലു പോലെയായിരുന്നു എന്റെ ആ അനുഭവങ്ങളൊക്കെയും. ഈ കാര്യങ്ങളൊന്നും ഇത്രകാലത്തിനിടെ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല” താരം പങ്കുവച്ചു
READ ALSO: സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചത്; ലക്ഷ്മി പ്രിയ
അമ്മയെക്കുറിച്ച് ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ..” അമ്മ മരിച്ചു പോയി എന്നു കരുതി വളർന്ന കുട്ടിയാണ് ഞാൻ. 14–ാം വയസ്സിൽ ആ കുട്ടി ഒറ്റയ്ക്ക് അമ്മയെ കാണാൻ പോയി, ഒരു വൈകുന്നേരം. അങ്ങനെ പോകുമ്പോൾ പ്രതീക്ഷിക്കുന്നതെന്താണ്, ഇത്രയും വർഷത്തെ സ്നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാർത്ഥത്തിൽ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയിൽ മാത്രമേയുള്ളൂ എന്ന് ഞാൻ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാൻ പഠിച്ചു.”
കടപ്പാട്: വനിത
Post Your Comments