തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു. സിനിമാ രാഷ്ട്രീയതിരക്കുകള്ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം എത്താറുണ്ട്. ദീപാവലി ദിവസം മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി ഒരാള്‍ എത്തിയിരുന്നു. ഇതിനു ചുട്ട മറുപടി ട്വിറ്ററിലൂടെ നല്‍കിയിരിക്കുകയാണ് താരം.
ട്വിറ്ററിലെ അശ്ലീലക്കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments