BollywoodCinemaGeneralLatest NewsNEWS

കിം കര്‍ദാഷിയാനെ കോപ്പിയടിച്ച് കത്രീനയുടെ ‘കെയ്’ ബ്യൂട്ടി ബ്രാന്‍ഡ്

ബ്രാന്‍ഡ് ഉടന്‍ വരുന്ന വിവരം ഒക്‌ടോബര്‍ 16 ന് ഇന്‍സ്റ്റഗ്രാമിയലൂടെ കത്രീന അറിയിച്ചിരുന്നു

ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതിയ (KAY) എന്ന കോസ്‌മെറ്റിക് ബ്രാന്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ബ്രാന്‍ഡ് പുറത്തിറങ്ങിയതിനു പിന്നാലെ കോപ്പിയടി വിവാദത്തിലും പെട്ടിരിക്കുകയാണ് കത്രീന ഇപ്പോൾ. ആര് ആരെ കോപ്പിയടിച്ചു എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

 

എന്നാൽ അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്‍ദാഷിയാന്‍ അവരുടെ കോസ്‌മെറ്റിക് ബ്രാന്‍ഡ് അവതരിപ്പിച്ചതിനു സമാനമായിരുന്നു കത്രീനയുടെതെന്നായിരുന്നു ആരോപണം. ബ്രാഡിന്റെ പേരില്‍ പോലും സമാനതകള്‍ ഉണ്ടെന്നും ആരോപിക്കപ്പെട്ടു.

 

View this post on Instagram

 

So excited to see this beauty for our launch event Thursday! KKW X WINNIE

A post shared by Kim Kardashian West (@kimkardashian) on

(KKW) എന്നാണ് കര്‍ദാഷിയാന്റെ മേക് അപ് ബ്രാന്‍ഡിന്റെ പേര്. ഇതിനോട് സമാനമായ ബ്രാന്‍ഡ് നെയിമാണ് ക്രതീനയുടെ (KAY). ബ്രാന്‍ഡ് ഉടന്‍ വരുന്ന വിവരം ഒക്‌ടോബര്‍ 16 ന് ഇന്‍സ്റ്റഗ്രാമിയലൂടെ കത്രീന അറിയിച്ചിരുന്നു. എന്നാൽ കോപ്പിയടി ആരോപണം നിഷേധിക്കാനോ അംഗീകരിക്കാനോ ശ്രമിക്കാതെ കത്രീന മറുപടി പറഞ്ഞതിങ്ങനെ. ചിലപ്പോള്‍ വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചേക്കാം. അത്രമാത്രമേ എനിക്ക് പറയാനുളളൂ. പേരിലും അവതരണത്തിലുമുണ്ടായ സമാനത യാദുച്ഛികം മാത്രം എന്നാണവര്‍ പറയുന്നത്. താരത്തിന്റെ മറുപടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുണ്ട്. ഒപ്പം ഇത് കോപ്പിയടി തന്നെയാണെന്ന ആരോപണം തുടരുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button