
വാളയാറിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതേ വിട്ട നടപടിക്കെതിരെ നിരവധി പേരാണ് പ്രതിക്ഷധവുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പേരടി പറഞ്ഞു.
‘സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.’ എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
വാളയാർ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Post Your Comments