ഉടയോന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാതിരുന്നതിന്റെ കാരണം പറയുകയാണ് ഭദ്രന്.
‘ഒരുപാട് പേര് ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്ന് ചോദിക്കും. ‘സ്ഫടിക’ത്തിനു ശേഷം ഞാന്‍ രണ്ടു മോഹന്‍ലാല്‍ സിനിമകള്‍ ചെയ്തു. രണ്ടും വ്യത്യസ്ത സിനിമകളായിരുന്നു. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമ ടിവിയില്‍ കണ്ടശേഷം എല്ലാവരും ചോദിക്കും നല്ല സിനിമയായിരുന്നല്ലോ അത് എന്താണ് ഒടാതിരുന്നതെന്ന്?,അതിനു ഒറ്റക്കാരണമേയുള്ളൂ ഞാന്‍ രണ്ടാമതൊരു സ്ഫടികം ചെയ്യാതെ മാറി ചെയ്തു. സ്ഫടികത്തിന്റെ സെക്കന്റ് പാര്‍ട്ട് എടുത്തിരുന്നുവെങ്കിലോ, സ്ഫടികം പോലെ ഒരു സിനിമ എടുത്തിരുന്നുവെങ്കിലോ അത് ഓടുന്ന ചിത്രമായി മാറിയേനെ’.
‘സ്വയം ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രേക്ഷകര്‍ കയ്യടിക്കുന്ന ടിപ്പിക്കല്‍ മാതൃകയിലുള്ള ആക്ഷന്‍ സിനിമകള്‍ എടുക്കാന്‍ ഞാനില്ല,അതിനു ഇവിടെ വേറെ ആളുകള്‍ ഉണ്ടാകും. എന്റെ ലക്ഷ്യം വ്യത്യസ്തമായ സിനിമകളാണ്. ‘ഉടയോന്’ എന്ന സിനിമ കണ്ടിറങ്ങിയ ചില പ്രേക്ഷകര്‍ പറഞ്ഞത് ‘അച്ഛന് മോഹന്‍ലാലും-മകന് മോഹന്‍ലാലും തമ്മില്‍ എന്തൊക്കെയോ ഞങ്ങള്‍ പ്രതീക്ഷിച്ചെന്ന്’ നിങ്ങള്‍ എന്തിനാണ് ഈ പ്രതീഷിക്കാന്‍ പോകുന്നത്. അച്ഛനും മകനും തമ്മിലുള്ള പ്രശ്നം ഞാന്‍ സ്ഫടികത്തില്‍ പറഞ്ഞു കഴിഞ്ഞതാണ്. ഉടയോന് കഴിഞ്ഞു ഞാനും മോഹന്‍ലാലും ഒന്നര വര്‍ഷം സംസാരിച്ചിട്ടില്ല.അത് പിണക്കം ഉള്ളത് കൊണ്ടല്ല. സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുമ്പോള്‍ അത് മാനസികമായി ചിലപ്പോള്‍ വല്ലാതെ വേദനയുണ്ടാക്കും’. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഭദ്രന് പറയുന്നു.
Post Your Comments