മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ദിലീപിന്റേയും പിറന്നാൾ ആഘോഷമാക്കുകയാണ് താര കുടുംബം. ഒക്ടോബര്‍ 27നായിരുന്നു ദിലീപിന്റെ പിറന്നാള്‍. ഫാന്‍സും, സിനിമാ ലോകവും ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവർക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് നന്ദി അറിയിച്ചിരിക്കുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പിറന്നാൾ ആശംസകൾ നേർന്ന എല്ലാ സുഹൃത്ത്ക്കൾക്കും,സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,ഒപ്പം എന്നെ നിലനിർത്തുന്ന ആരാധകർക്കും,എന്റെ ജന്മദിനം സദ് പ്രവർത്തികൾക്കായ് തിരഞ്ഞെടുത്ത എല്ലാ ഫാൻസ് അസോസ്സിയേഷൻ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
എല്ലാവർക്കും ഐശ്വര്യവും,നന്മയും നേരുന്നു,
ഒപ്പം എന്റെ എല്ലാ പ്രാർത്ഥനകളും…
Leave a Comment