ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 -ൽ പുറത്തിറങ്ങിയ ചിത്രമാണ് സിഐഡി മൂസ. കുട്ടികൾക്കും , കുടുംബപ്രേക്ഷകര്‍ക്കും വളരെ പ്രിയങ്കരമായ ചിത്രം ബോക്സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ ക്ലൈമാക്സ് സീനുകളില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്തത് ഒരു കാര്‍ ആയിരുന്നു. ഈ കാറിനെ കുറിച്ചാണ് ഇപ്പോൾ സി ഐ ഡി മൂസയിലെ ക്യാമറാമാന്‍ പറയുന്നത്. ക്യാമറാമാന്‍ സാലു ജോര്‍ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ആ കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയുള്ളൂ. എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളൂ. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്‌സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയും പോലെ 100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ്.” – സാലു ജോര്‍ജ് പറഞ്ഞു.
Post Your Comments