
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് നൂറിന് ഷെരീഫ്. ഒരു ഉത്ഘാടനത്തിനു എത്താന്‍ വൈകി എന്നാ പേരില്‍ താരത്തിനു ‘മൂക്കിനിടി കിട്ടി’. ഈ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് വെളിപ്പെടുത്തി നൂറിന്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അത്രയും ഗുരുതരമല്ല തന്റെ അവസ്ഥ എന്ന് നൂറിന് വ്യക്തമാക്കിയത്.
മഞ്ചേരിയിൽ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിന് തന്നോട് എത്താൻ അറിയിച്ചിരുന്ന സമയം ആറ് മണിയായിരുന്നുവെന്നും എന്നാല്‍ സംഘാടകർ അനൗൺസ് ചെയ്തിരുന്നത് 4 മണിയായിരുന്നുവെന്നും നൂറിന് പറയുന്നു. തന്നോട് പറഞ്ഞിരുന്ന കൃത്യം ആറ് മണിയ്ക്ക് തന്നെ ഞാൻ അവിടെ എത്തുകയും ചെയ്തു. പക്ഷേ സംഘാടകരുടെ അറിയിപ്പ് വിശ്വസിച്ച് നാല് മണിയാകുന്നതിന് മണിക്കൂറുകൾക്കു മുൻപു തന്നെ ജനം അവിടെ തടിച്ചു കൂടിയിരുന്നു. അവരിൽ പലരും തിരക്കിൽ നിന്നു ക്ഷീണിച്ച അവസ്ഥയിലായിരുന്നുവെന്നും നൂറിന് പറഞ്ഞു.
READ ALSO:സെക്സി ലേഡി ഓണ്‍ ദി ഫ്ളോര്‍; കുഞ്ഞുസുന്ദരിയുടെ ചിത്രം പങ്കുവെച്ച് ; നൂറിന് ഷെരീഫ്
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ഉമ്മച്ചിയോടൊപ്പം ഉദ്ഘാടന സ്ഥലത്തേക്ക് ഞാനെത്തുമ്പോൾ അവിടെ സൂചികുത്താൻ ഇടമില്ല. വേദിയിലേക്കെന്നല്ല, അതിനു പരിസരത്തു പോലും പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. തിരക്കിനിടെ എന്റെ കാറെങ്ങാനും അവിടെ കൂടിയവരുടെ ദേഹത്തെങ്ങാനും ഉരസിയാലോ എന്ന് ചിന്തിച്ച് കാറില്‍ തന്നെ ഇരുന്നു. എന്നാല്‍ നേരം കടന്നു പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് കാറിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്. ഇറങ്ങുമ്പോൾ ജനസാഗരം ഇളകി മറിയുകയാണ്. എന്നെ സുരക്ഷിതമായി വേദിയിലേക്കെത്തിക്കാൻ അവിടെ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിരുന്നില്ല. ആൾക്കാരുടെ ഉന്തിലും തള്ളിലും കാറിന്റെ വിൻഡ് ഷീൽഡും സൈഡ് മിററും തകർന്നു. എന്നിട്ടും വല്ല വിധേനയും പണിപ്പെട്ട് വേദിയിലേക്ക് തിരക്കുകൾക്കിടയിലൂടെ നീങ്ങി. എനിക്കൊപ്പം വന്നവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ഇതിനിടയ്ക്ക് ഏതോ ഒരു അജ്ഞാത കൈ എന്റെ മൂക്കിൽ വന്നിടിച്ചു. സത്യം പറഞ്ഞാൽ എനിക്ക് വല്ലാതെ വേദനയെടുത്തു. അതു വരെ സത്യം
സമയം തെറ്റിച്ചു പറഞ്ഞതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന വാക്കുകൾ പൂർണമായും ശരിയല്ല. അതിന്റെ പേരിൽ സംഘാടകരെ പഴിക്കുന്നുമില്ല. പലപ്പോഴും നമ്മളോട് പറയുന്ന സമയത്തിൽ നിന്നും അര മണിക്കൂർ വരെ പരിപാടികൾ വൈകാറുണ്ട്. ഇവിടെ ഇത്രയധികം നീണ്ടു പോയത്, കുറച്ചധികം ആളുകൾ ഈ ടൈം ഗ്യാപ്പിനുള്ളിൽ ഉദ്ഘാടന വേദിയിലേക്ക് എത്തട്ടേ എന്ന് കടയുടമയും ആഗ്രഹിച്ചു. കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ അവർ അങ്ങനെ ചെയ്തതിനെ കുറ്റം പറയുന്നില്ല. പക്ഷേ ‘അൽപ സമയത്തിനകം…നൂറിൻ എത്തും…ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന് അനൗൻസ് ചെയ്തതും ഒരുപാട് നേരത്തേ എത്തി കാത്തു നിൽക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ആളെക്കൂട്ടാനുള്ള തന്ത്രം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നു മാത്രം. നേരം വൈകുന്നതിനനുസരിച്ച് ആൾക്കാർ ആ പ്രദേശത്ത് കൂട്ടം കൂട്ടമായെത്തി. കഷ്ടപ്പെട്ട് വേദിയിലെത്തുമ്പോഴേക്കും വല്ലാത്ത വേദനയുണ്ടായിരുന്നു. ഒടുവിൽ ഒരു ഡാൻസ് പ്രകടനം കാഴ്ച വച്ചാണ് അവിടെ നിന്ന് മടങ്ങിയത്. സ്റ്റേജിൻറെ പിൻഭാഗത്ത് മറ്റൊരു വണ്ടി സംഘാടകർ അറേഞ്ച് ചെയ്യുകയായിരുന്നു.” നൂറിന് പങ്കുവച്ചു
Post Your Comments