പുതിയ തലമുറയിലെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ദാമ്പത്യ ജീവിതത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുവരും സകുടുംബം സന്തോഷത്തോടെയാണ് കഴിയുന്നത്. ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്ര ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഫഹദിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്തതിന് ശേഷം നസ്രിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോസ് പുറത്ത് വിട്ടത്. ഒരേ നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസ് അണിഞ്ഞാണ് ഇരുവരും ചിത്രത്തിൽ ഉള്ളത്.
ഫഹദുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ കഴിഞ്ഞ വര്‍ഷം തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ നായികയായി തന്നെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുന്നത്.
Post Your Comments