
മമ്മൂട്ടി കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച കുറ്റാമ്പേഷക കഥകളാണ് സിബിഐ സീരിസില്‍ പിറന്നിട്ടുള്ളത്. ഇതിനകം നാല് സിനിമകളാണ് ഇതേ ഗണത്തില്‍ പുറത്തിറങ്ങിയത്. അടുത്തിടെ ചിത്രത്തിന്റയെ അഞ്ചാം ഭാഗവും വരുന്നുണ്ടെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി തന്നെയാണ് അഞ്ചാം ഭാഗത്തിലും കേന്ദ്രപകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ എത്തുന്ന മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇല്ലങ്കിലും മഞ്ജു വാര്യറാണ് ചിത്രത്തിൽ നായിയായി എത്തുന്നതെന്നാണ് അറിയുന്നത്. അടുത്തിടെ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം ആണ് സിനിമയ്ക്ക് ആസ്പദമാവുന്നെതന്നും സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ജോളി എന്ന കഥാപാത്രത്തെ ആയിരിക്കും മഞ്ജു അവതരിപ്പിക്കുന്നത്. അതേ സമയം ഔദ്യോഗികമായി ഈ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.
ആദ്യ ഭാഗങ്ങള്‍ ഒരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിനും കഥ ഒരുക്കുന്നത്. കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments