CinemaGeneralLatest NewsMollywoodNEWS

കലാഭവന്‍ ഷാജോണിനും ഭാര്യക്കും വിശേഷപ്പെട്ട ദിവസം ; ദൈവത്തിന് നന്ദി പറഞ്ഞ് താരദമ്പതികള്‍

'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രമാണ് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്തത്.

ചെറിയ കഥാപത്രങ്ങൾ അവതരിപ്പിച്ച് ഇന്ന് മലയാള സിനിമയിലെ നടനും സംവിധായകനുമായി തിളങ്ങി നിൽക്കുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ഓണത്തിന് പുറത്തിറങ്ങിയ ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രമാണ്  കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്തത്. സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ താരത്തിന് ഇന്ന് വിശേഷപ്പെട്ടൊരു ദിവസമാണ്.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പമാണ് തന്റെ വിവാഹവാര്‍ഷികമാണെന്ന കാര്യം ഷാജോണ്‍ വെളിപ്പെടുത്തിയത്. ദൈവത്തിന് നന്ദി… ഒരുമിച്ച് 15 വര്‍ഷങ്ങള്‍. എന്നുമായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഷാജോണ്‍ കുറിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരദമ്പതികള്‍ക്ക് ആശംസാ പ്രവാഹമാണ് പോസ്റ്റിന് താഴെ കമന്റുകളായി പ്രത്യക്ഷപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button