സിനിമയില്‍ നിന്നും രാഷ്ട്രീയത്തിയിലെയ്ക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് കൂടിയായ നടി ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സൂചന. വീണ്ടും സിനിമയില്‍ സജീവമാകാന്‍ താരം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ദിവ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതാണ് ഈ സംശയത്തിനു പിന്നില്‍. പ്രജ്ജ്വല്‍ ദേവരാജ് നായകനാകുന്ന ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ മാത്രമാണു പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നതു ദിവ്യയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തോല്‍വി നേരിട്ടതിനു പിന്നാലെ ദിവ്യ സജീവരാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷയായി. ഇത് കൂടാതെ മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ എംപി കൂടിയായ ദിവ്യ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ ഒന്നിലും ഇപ്പോള്‍ പങ്കെടുക്കുന്നുമില്ല.
Post Your Comments