മലയാള സിനിമയിലെ സുന്ദര വില്ലന്‍ എന്ന വിശേഷണമാണ് നടൻ ദേവന് ഉള്ളത്. സ്വഭാവനടനായും മറ്റ് കഥാപത്രങ്ങളെയും അവതരിപ്പിച്ച താരം പെട്ടന്നായിരുന്നു സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിനീത് ശ്രീനിവാസന് നായകനായി എത്തിയ ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ദേവന് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
ഇപ്പോഴിതാ മലയാള സിനിമ താരം ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിക്കുകയാണ് ദേവൻ. നടന് എന്ന പദവിക്കപ്പുറം നല്ലാരു വ്യക്തിത്വത്തിന് ഉടമായണ് ക്യാപ്റ്റന്‍ രാജു എന്നാണ് ദേവൻ പറയുന്നത്. ഇക്കാര്യം പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാളം സിനിമയ്ക്ക് മാത്രമല്ല , നല്ലൊരും മനുഷ്യ സ്നേഹിയുടെ കൂടി നഷ്ടമാണ്. താന്‍ സ്വന്തമായി വീട് വയ്ക്കാന്‍ കാരണക്കാരനായ വ്യക്തി ക്യാപ്റ്റന്‍ രാജുവാണെന്നും ദേവന് പറഞ്ഞു.
ദേവന്റെ വാകുക്കള്‍……………
‘ഞാന്‍ സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയത്തു ഒരിക്കല്‍ രാജുചേട്ടന് വിളിച്ചു പറഞ്ഞു, ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ ആഗ്രഹം മാത്രമായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചുകയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജുചേട്ടന് പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജുചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത്. ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം’. ഒരു ചാനലിന് നല്കിയ അഭിമുഖ പരിപാടിയിലാണ്
താന്‍ സിനിമയില്‍ വന്ന ശേഷം ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണകാരനായ വ്യക്തിയെ കുറിച്ചും ദേവന് മനസ്സ് തുറന്നത്.
Post Your Comments