മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ജോഷി- ഡെന്നിസ് ജോസഫ്. എന്നാല്‍ ഈ സംവിധായക – തിരക്കഥാകൃത്ത് കൂട്ടുകെട്ട് പിരിഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞു ഡെന്നിസ് ജോസഫ്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ എഴുതിയ ഡെന്നിസ് ജോസഫിന്റെ ‘നിറക്കൂട്ടുകളില്ലാതെ” എന്ന ആത്മകഥയിലാണ് മലയാള സിനിമയിൽ ഹിറ്റുകളൊരുക്കിയവർ വേർപിരിഞ്ഞ സംഭവം വിവരിക്കുന്നത്.
“ഞാനും ജോഷിയും അത്രയും കാലം ഒരുമിച്ച് സിനിമ ചെയ്യുകയും, ഞാൻ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുകയും, ഒരു ഗുരു ആയി അന്നും ഇന്നും കാണുകയും ചെയ്യുന്നതാണ്. എന്നാൽ ‘നമ്പർ: 20 മദ്രാസ് മെയിൽ സനിമയുമായി ബന്ധപ്പെട്ട് ജോഷിയിൽ നിന്നുണ്ടായ ഒരനുഭവം എനിക്കൊരു ഷോക്ക് ആയി.” ഡെന്നിസ് പങ്കുവച്ചു
“ഈ അടുത്തകാലം വരെ ഞാനും ജോഷിയും കൂടി ചില തിരക്കഥകൾ എഴുതുകയും, ദിലീപിന് വേണ്ടി ഒരു പ്രോജക്ട് ആലോചിക്കുകയും അതൊന്നും നടക്കാതെ പോകുകയും ചെയ്തു. നമ്പർ: 20 മദ്രാസ് മെയിലിനു മുമ്പ് ഉണ്ടായിരുന്ന ബന്ധം ഇന്ന് ഞാനും ജോഷിയും തമ്മിലില്ല. അത് തിരിെക വരുമോ എന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്ന ബന്ധം നിലവിലുണ്ടെങ്കിലും, ഞങ്ങൾ തമ്മിലുള്ള പ്രഫഷനൽ ബന്ധത്തിെൻറ ആ മൃദുലത എെന്നന്നേക്കുമായി അവസാനിച്ചു.” ഡെന്നിസ് ജോസഫ് എഴുതി
Post Your Comments