
മലയാള സിനിമയിലെ യുവ നടിയാണ് അഹാന കൃഷ്ണ. താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടന് കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്. ഇപ്പോഴിതാ പൊതുജനാഭിപ്രായം ജീവിതത്തില്‍ പല രീതിയില്‍ കടന്നു വരുന്നതില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അഹാന.
മറ്റുള്ളവര്‍ എന്ത് പറയും, അവര്‍ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകള്‍ കേട്ടാണ് താന്‍ കുട്ടിക്കാലം മുതലേ വളര്‍ന്നതെന്ന് അഹാന പറയുന്നു. അത് പോലെയൊന്നാണ് ആണ്‍കുട്ടികള്‍ക്കൊപ്പം നേരം വൈകിയാല്‍ പുറത്തു നടക്കരുതെന്ന ഉപദേശവും. അതിനുള്ള എന്റെ മറുപടി ഇത്രയേ ഉള്ളൂ. ‘അതെന്റെ സമയപരിധിയല്ല’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അഹാന പറഞ്ഞു.
പൊജുജനാഭിപ്രായത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്തു കുഴങ്ങുന്നവര്‍ക്ക് ഉത്തരമാണ് അഹാനയുടെ വീഡിയോ. എന്തായാലും ഇതിനായി ഒരു കാമ്പയിന് തന്നെ നടത്താനുള്ള തീരുമാനത്തിലാണ് അഹാന. മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങള്‍ പങ്കു വെയ്ക്കാനും ഇതിൽ കഴിയുമെന്നും അഹാന പറയുന്നു.
Post Your Comments