
തൊണ്ണൂറുകളില്‍ ബാലതാരമായി എത്തി പ്രേക്ഷകരെ ത്രസിപ്പിച്ച താരമാണ് ബേബി ശ്യാമിലി.
മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളെയാണ് ബേബി ശ്യാമിലി അവതരിപ്പിച്ചത്. ചെറുപ്പത്തിൽ അഭിനയിച്ചതല്ലാതെ ശ്യാമിലി പിന്നെ സിനിമാലോകത്തേക്ക് അധികം തിരിഞ്ഞ് നോക്കിയിട്ടില്ല. എങ്കിലും എങ്കിലും കലാരംഗത്ത് തന്നെ സജീവമായി തുടരുകയാണ് താരമിപ്പോൾ.
ചിത്രരചനയും പെയിന്റിംഗിലുമെല്ലാം അതീവ താല്പര്യം പുലര്‍ത്തുന്ന ശ്യാമിലി പ്രശസ്തമായ പെയിന്റര്‍ ആയ എവി എലന്ഗോയുടെ അടുത്ത് നിന്നും പെയിന്റിംഗില്‍ പരിശീലനം നേടിയിരുന്നു. ഒപ്പം ശ്യാമിലിയുടെ സൃഷ്ടി ബാംഗ്ലൂരില്‍ പ്രദര്‍ശനവും നടത്തിയിരുന്നു.
കലയോടുള്ള എന്റെ അഭിനിവേശം കണ്ടെത്തിയത് മുതല്‍ അത് തീവ്രമായി ഞാന്‍ പിന്തുടരുകയാണ്. അഞ്ച് വര്‍ഷത്തോളമായി ഉണ്ടായിരുന്ന സ്കെച്ചിങ്, പഠനം, പരീക്ഷണങ്ങള്‍, പെയിന്റിങ്സ് അടക്കം എന്റെ സ്വപ്നങ്ങളെല്ലാം ഒരു വാതിലൂടെ തുറന്നിരിക്കുന്നു. ചിത്രപ്രദര്‍ശനത്തെ കുറിച്ച് ശ്യാമിലി പറഞ്ഞു.
Post Your Comments