CinemaGeneralLatest NewsMollywoodNEWS

‘നമ്മുടെ പെൺകുട്ടികൾക്ക് നീതി ലഭിച്ചേ മതിയാവൂ’, വാളയാർ വിധിക്കെതിരെ മായ മേനോൻ

തെക്കും, വടക്കും, രാഷ്ട്രീയപാർട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങൾ ക്ക് പ്രതികരിക്കേണ്ടത്

വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളുടെ കേസിൽ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിനിമാലോകവും ഈ പ്രതിഷേധത്തിൽ ശക്തമായി പ്രതികരിച്ചാണ് എത്തിരിക്കുന്നത്.

മരിച്ച പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി കിട്ടണമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് നടി മായ മേനോനും ഇപ്പോൾ രംഗത്തെത്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് മായ പ്രതികരിച്ചത്.

പോസ്റ്റിന്റയെ പൂർണരൂപം………………..

നമ്മുടെ പെൺകുട്ടികൾക്ക് നീതി ലഭിച്ചേ മതിയാവൂ …!!

#JUSTICE FOR വാളയാർ പെൺകുട്ടികൾ #

വെറും 9-ഉം, 13-ഉം വയസ്സായ രണ്ടു പെൺകുട്ടികൾ, രണ്ടു സഹോദരിമാർ കൊല്ലാക്കൊല ചെയ്യപ്പെട്ട്, പിന്നീട് ആത്മഹത്യ ചെയ്തപ്പോൾ അതോ ഒരു പക്ഷെ കൊല തന്നെ ചെയ്യപ്പെട്ടപ്പോൾ, പിന്നീട് നമ്മളടങ്ങുന്ന സമൂഹം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന് പറയുന്നത് അവർക്ക്, ആ മഹാപാതകം ചെയ്തവർക്കും, അതിന് കൂട്ട് നിന്നവർക്കും അവർ അർഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ്.
അതല്ലെങ്കിൽ നാളെ നമ്മുടെ വീട്ടിലെ പെൺകുട്ടികൾക്കും സമാനമായ വിധി ഉണ്ടായാൽ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും.

തെക്കും, വടക്കും, രാഷ്ട്രീയപാർട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങൾ ക്ക് പ്രതികരിക്കേണ്ടത്, മറിച്ച്,നമ്മൾ എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികൾക്ക് നീതി കിട്ടും വരെ, നമ്മളാൽ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കിൽ ഒരു പക്ഷെ സഹികെടുന്ന പൊതുജനം North India -യിലെപ്പോലെ ഇവിടെയും നിയമം കൈയ്യിലെടുക്കേണ്ടി വരും…. !!

മായ മേനോൻ.

shortlink

Related Articles

Post Your Comments


Back to top button