മലയാള സിനിമയിലെ ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റയെ രണ്ടാം ഭാഗം റീലിസിന് ഒരുങ്ങുമ്പോൾ ആദ്യഭാഗത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് റിയാസ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഇതിന് കുറിച്ച് പറയുന്നത്.
സിനിമാലോകത്ത് ഇല്ലായിരുന്നെങ്കിലും ഞാന്‍ ഈ നാട്ടിലൊക്കെ തന്നെ ഉണ്ടായിരുന്നു. എനിക്ക് സ്വപ്‌നം കാണാവുന്നതിലും അപ്പുറം വിജയമായിരുന്നു ആകാശഗംഗയുടേത്. അതിന് ശേഷം അവസരങ്ങളൊന്നും വന്നില്ല എന്നുള്ളതാണ് സത്യം. പലരോടും ചാന്‍സ് ചോദിച്ചെങ്കിലും കിട്ടിയില്ല. ചെയ്ത രണ്ട് മൂന്ന് പ്രോജക്ടുകള്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് സിനിമയില്‍ നിന്നും അകന്നത്. എനിക്ക് സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ അറിയില്ലായിരുന്നു. നമുക്ക് അര്‍ഹതപ്പെട്ടത് നമ്മളെ തേടി വരും എന്നൊരു കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പ് 20 വര്‍ഷം നീണ്ടു.
ആകാശഗംഗ രണ്ടാം ഭാഗത്തില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച മായ എന്ന കഥാപാത്രം പ്രസവത്തോടെ മരിച്ച് പോവുന്നതായിട്ടാണ് കാണിക്കുന്നത്. അവര്‍ക്ക് ജനിക്കുന്ന മക്കളിലൂടെയാണ് കഥ പോകുന്നത്. യക്ഷി ദേഹത്ത് കയറി ജനിച്ച കുട്ടിയായത് കൊണ്ട് അതിനും ചില പ്രത്യേകതകളുണ്ട്. ആകാശഗംഗ ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഒരുപാട് മുന്നിലായിരിക്കും രണ്ടാം ഭാഗം. ആ സമയത്ത് തന്നെ മലയാള സിനിമയില്‍ സാധ്യമായ ഗ്രാഫിക്‌സുകളെല്ലാം ആകാശഗംഗയില്‍ ഉപയോഗിച്ചിരുന്നു. ബാക്കിയെല്ലാം ആര്‍ട്ട് ഡയറ്കടേഴ്‌സിന്റെ കരവിരുതാണ്. കാലം ഒരുപാട് പുരോഗമിച്ചതിന്റെ മാറ്റം എന്തായാലും രണ്ടാം ഭാഗത്തിലുമുണ്ടാകും.
അന്ന് അഭിനയിച്ച ഒരുപാട് പേര്‍ രണ്ടാം ഭാഗത്തില്‍ ഇല്ല എന്നുള്ളതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുത. ആകാശഗംഗയില്‍ അഭിനയിച്ച സുകുമാരി ചേച്ചി, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, കല്‍പ്പന, ശിവജി, രാജൻ പി ദേവ് അവരാരും ഇന്ന് നമ്മളോടൊപ്പമില്ലെന്നുള്ളത് വേദനിപ്പിക്കുന്ന ഒന്നാണ്. ഒരുപാട് പുതിയ അഭിനേതാക്കള്‍ രണ്ടാം ഭാഗത്തിലുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ ഉള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിന്റെ പരിസരവും. 20 വര്‍ഷത്തിന് ശേഷം ഇവിടെ തന്നെ ഷൂട്ടിങിന് എത്താല്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു.
വിനയേട്ടനുമായി വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കണ്ടാല്‍ പരിചയം പുതുക്കും എന്നുള്ളതല്ലൊതെ കൂടുതല്‍ ബന്ധങ്ങളൊന്നുമില്ലായിരുന്നു. ഞാനൊരിക്കലും എനിക്ക് ചാന്‍സ് തരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നത് വരുമ്പോള്‍ അദ്ദേഹം വിളിക്കുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ആ വിളി വന്നത് 20 വര്‍ഷത്തിന് ശേഷമാണെന്ന് മാത്രം. കുടുംബവും കുട്ടികളും ജീവിത പ്രാരബ്ദങ്ങളുമൊക്കെ ആയതോടെ സിനിമ വിട്ട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്നു എന്നും റിയാസ് വ്യക്തമാക്കുന്നു.
Post Your Comments