നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് നടന് സുരേഷ് ഗോപി തിരിച്ചെത്തുകയാണ്. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകനായ നിതിന്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കാവല്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബക്കു ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമായ കാവലിന്റെ പോസ്റ്റര്‍ പുറത്ത്.
‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്’ എന്ന വാചകത്തോടെയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തിയിരിക്കുന്നത്.
അനൂപ് സത്യന് ഒരുക്കുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത. അതിനു ശേഷം നിതിന്‍ ചിത്രത്തിലേയ്ക്ക് എത്തും. നിതിന്റെ ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്.
Post Your Comments