വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. താരത്തിന്റെ പുതിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. ഈ ചിത്രത്തില്‍ എഴുപതുകാരനായ ഭാസ്കര പൊതുവാള് എന്ന വേഷത്തിലാണ് താരമെത്തുന്നത്.
ചിത്രത്തിലെ ഭാസ്കര പൊതുവാള് എന്ന വേഷത്തോട് പ്രത്യേക അടുപ്പവും തോന്നിയെന്നു സുരാജ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ”മേക്കപ്പ് കഴിഞ്ഞ് കണ്ണാടിക്കുമുന്നില്‍ എത്തിയപ്പോള്‍ മരിച്ചുപോയ അച്ഛന് മുന്നില്‍ വന്നുനില്ക്കുന്നതായാണ് തോന്നിയത്” താരം പങ്കുവച്ചു,
” അച്ഛന്റെ മരണവും അതിന്റെ ചടങ്ങുകളുമെല്ലാമായി വീട്ടിലിരിക്കുമ്പോഴാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയുടെ കോള്‍ വരുന്നത്. സുരാജ് അഭിനയിക്കുകയാണെങ്കില്‍ ഞാനീസിനിമ നിര്‍മിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലേക്ക് ക്ഷണിക്കുകയായിരുന്നു. മനസ്സുകൊണ്ട് ആഗ്രഹിച്ച വേഷം തേടിവന്നതുകണ്ട് അദ്ഭുതപ്പെട്ടുനിന്ന നിമിഷമായിരുന്നു അത് .” സുരാജ് പറഞ്ഞു
Post Your Comments