ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നായികയാണ് ശ്രുതി രാമചന്ദ്രന്. സണ്‍ഡേ ഹോളിഡേയില്‍ നായകനായ ആസിഫ് അലിയെ തേച്ചിട്ട് പോവുന്ന പെണ്‍കുട്ടിയായി എത്തിയ ശ്രുതി താനൊരു തേപ്പുകാരിയല്ലെന്നു ജീവിതകഥ പങ്കുവച്ചു പറയുകയാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സിനിമാഭിനയത്തില്‍ എനിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത് ഭര്‍ത്താവ് ഫ്രാന്‍സിസാണ്. ചെന്നൈയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാനെത്തിയപ്പോഴാണ് ഫ്രാന്‍സിസിനെ കണ്ടുമുട്ടിത്. 10 വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. ഫ്രാന്‍സിസ് കഥയെഴുതിയാല്‍ ആദ്യം വയിക്കുന്നത് ഞാനാണ്. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത ഫ്രാന്‍സിസ് സിനിമയില്‍ തിരക്കഥാരംഗത്ത് സജീവമാവുകയാണ്. ഇപ്പോള്‍ കൊച്ചിയില്‍ മൈത്രി അഡ്വര്‍ടൈസിംഗ് എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഹെഡാണ്. ഭര്‍ത്താവിന്റെ പിന്തുണയാണ് സിനിമയില്‍ എന്നെ നിലനിര്‍ത്തുന്നത്.” ശ്രുതി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
read also:‘7 തവണ ചോദിച്ചു. ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്.’ ; 9 വര്‍ഷത്തെ പ്രണയത്തെക്കുറിച്ച് നടി ശ്രുതി
പ്രശോഭിന്റെ പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ജയസൂര്യയുടെ നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ഫ്രാന്‍സിസ് ആണ്. ” ഫ്രാന്‍സിസ് ജയസൂര്യയോട് കഥ പറഞ്ഞപ്പോള്‍ തന്നെ ജയസൂര്യയ്ക്ക് കഥ ഇഷ്ടമായി. അങ്ങനെയാണ് ഡേറ്റ് നല്‍കിയത്. സ്വാഭാവികമായും ജയസൂര്യയുടെ ഭാര്യ കവിതയെന്ന കഥാപാത്രമായി ഞാനും സിനിമയുടെ ഭാഗമാവുകയായിരുന്നു. ” ശ്രുതി പറഞ്ഞു.
Post Your Comments