GeneralLatest NewsWorld Cinemas

പ്രണയം മടുത്ത് ആരും സ്വവര്‍ഗ്ഗാനുരാഗികള്‍ ആകേണ്ടതില്ല; ഈ ലോകത്ത് ഇനിയും മികച്ച പുരുഷന്‍മാരുണ്ട്

താരം ഹെമ്സ്‍വര്‍ത്തിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പേ ഇരുവരും വേര്‍പിരിഞ്ഞു

ആരാധകര്‍ ഏറെയുള്ള അമേരിക്കന്‍ ഗായികയാണ് മിലി സൈറസ്. താരത്തിന്റെ പ്രണയ വെളിപ്പെടുത്തല്‍ വിവാദത്തിലായിരിക്കുകയാണ്. പരിപൂര്‍ണ്ണമായ പ്രണയത്തെ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമത്തിലൂടെ കാമുകനെ മിലി പരിചയപ്പെടുത്തി. എന്നാല്‍ ആ വാക്കുകള്‍ ഇപ്പോള്‍ വിമര്‍ശനം നേരിടുകയാണ്.

”ഞാന്‍ എങ്ങനെയാണോ അതല്ലാതായിരിക്കുന്നു. കടുത്ത ഫെമിനിസ്റ്റ് വീക്ഷണങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. അതുകൊണ്ടുതന്നെ ആരെയും അടുപ്പിക്കുന്നുമില്ലായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങള്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ല. പ്രണയം മടുത്ത് ആരും സ്വവര്‍ഗ്ഗാനുരാഗികള്‍ ആകേണ്ടതില്ല. ഈ ലോകത്ത് ഇനിയും മികച്ച പുരുഷന്‍മാരുണ്ട്. അന്വേഷണമാണ് വേണ്ടത്. നല്ല പുരുഷന്‍മാരെ കണ്ടെത്താനുള്ള ആന്വേഷണം. ലോകത്ത് അങ്ങനെയുള്ളവരുണ്ട്. അവരെ കണ്ടെത്തണം എന്നേയുള്ളൂ. അവരെ കണ്ടെത്തുക. സ്വന്തമാക്കുക. ഞാന്‍ എന്താണു പറയുന്നതെന്ന് നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ… ” മിലി സൈറസ് ചോദിച്ചു.

read also: എന്റെ പ്രണയം; സുരേഷ് ഗോപിയുടെ വിവാഹദിന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

താരം ഹെമ്സ്‍വര്‍ത്തിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പേ ഇരുവരും വേര്‍പിരിഞ്ഞു. പ്രണയങ്ങളും വിവാഹബന്ധങ്ങളും മടുത്ത മിലി ഇനി പുരുഷന്‍മാരുടെ സൗഹൃദമേ വേണ്ടെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അത് കൂടാതെ സ്വര്‍വര്‍ഗ്ഗാനുരാഗികളുമായി അടുക്കുകയും ചെയ്തിരുന്നു. സിംപ്സനെ കണ്ടെത്തിയതോടെ തീരുമാനം തന്നെ മാറ്റിയിരിക്കുകയാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെയുള്ള സൈറസസിന്റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി താരം വീണ്ടുമെത്തി. ” ആരുടെയും ലൈംഗികത ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ല. എന്താണോ അതായി ജനിക്കുകയാണ് ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്നും പോരാടിയിട്ടുണ്ട്. അവര്‍ക്കെതിരെ എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാനും ആ സമൂഹത്തിന്റെതന്നെ ഭാഗമാണ്- സൈറസ് വിശദീകരിച്ചു.

shortlink

Post Your Comments


Back to top button