മലയാള സിനിമയിലെ അത്ഭുത ക്യാമറമാന്‍ എന്ന വിശേഷണമുള്ള എ വിന്‍സന്റ് ഒരുകാലത്ത് ഒരുപാടു പേരുടെ ആരാധനപാത്രമായിരുന്നു. സംവിധാകനെന്ന നിലയിലും മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തിയ എ വിന്‍സന്റിനെക്കുറിച്ചുള്ള ഒരു പൂര്‍വ്വകാല കഥ പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. ന്യൂഡല്‍ഹി, നിറക്കൂട്ട്, രാജാവിന്റെ മകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ഡെന്നിസ് ജോസഫ് മനു അങ്കിള്‍ അഥര്‍വം തുടങ്ങിയ സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.
ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍
‘ഒരിക്കല്‍ ഒരു ലൊക്കേഷനില്‍ വച്ച് അന്തരിച്ചു പോയ ഒരു പഴകാല പ്രമുഖ നടി എന്നോട് പറഞ്ഞ ഒരു കഥയുണ്ട്. അവര്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ വിന്‍സന്റ് മാഷ് ആയിരുന്നു ക്യാമറമാന്‍. അദ്ദേഹം ക്യാമറയില്‍ കൂടി അല്ലാതെ തന്നെ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ലെന്ന പരാതിയാണ് അവര്‍ക്ക് ഉണ്ടായതെന്നും, മാത്രമല്ല അയാൾ ഒന്ന് കണ്ണ് കാണിച്ചിരുന്നേൽ താന്‍ അയാൾക്കൊപ്പം പോയേനെ എന്നും അവര്‍ എന്നോട് പറഞ്ഞു. എല്ലാവര്‍ക്കും അത്രയ്ക്ക് ആരാധനയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സെറ്റില്‍ അങ്ങനെ ആരോടും സംസാരിക്കാത്ത പ്രകൃതമുള്ള ആളായിരുന്നു വിന്‍സന്റ് മാഷ്’. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഡെന്നിസ് ജോസഫ് മലയാളത്തിന്റെ മാസ്റ്റര്‍ ക്യാമറമാനും സംവിധായകനുമായ വിന്‍സന്റ് മാഷിനെക്കുറിച്ച് തുറന്നു പറഞ്ഞത്.
Post Your Comments