
മലയാള സിനിമയിലെ സിബിഐ സീരീസില്‍ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിനായി സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന് ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ്. ‘ബാസ്ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് ഇത്തവണ സേതുരാമയ്യരുടെ വരവ്.
read also:‘ജോളി ആയി എത്തും’ ; കൂടത്തായി സിനിമയുമായി മുന്നോട്ട് പോവാനൊരുങ്ങി ഡിനി ഡാനിയൽ
ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടത്തായി കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും അതില്‍ ജോളിയായി മഞ്ജുവെത്തുമേന്നുമാണ് പുതിയ വാര്‍ത്തകള്‍. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം.
Post Your Comments