CinemaGeneralLatest NewsMollywoodNEWS

ഞങ്ങൾക്ക് ‘തല്ലിപ്പൊളി’ ആയിരുന്നതാണ് ഇന്നത്തെ തലമുറയ്ക്ക് ‘അടിപൊളി’ – ശ്രീകുമാരൻ തമ്പി

പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു

കവി, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട് . പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു

മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇന്നത്തെ തലമുറയിലെ ആളുകളെ പറ്റി പറയുകയാണ് അദ്ദേഹം. പല ചെറുപ്പക്കാരായ സംവിധായകരും നിർമാതാക്കളും പാട്ടെഴുതാൻ സമീപിച്ചാൽ ആദ്യം പറയുന്നത് അർധമിഴികൾ, ഹൃദയസരസ്സ്, നീലാരവിന്ദായം തുടങ്ങിയവ പോലുള്ള വക്കുകളെന്നും വേണ്ട ലളിതമായ വാക്കുകൾ മതിയെന്നാണ്. ‘പാടാം നമുക്ക് പാടാം’ തുടങ്ങിയ ലളിതമായ പാട്ടുകളെഴുതിയ ഞാൻ എന്തെഴുതിയാലും അത്രയും വേണ്ടെന്നാണ് അവർ പറയുന്നത്. ‘ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ’ തുടങ്ങിയ സംസാരഭാഷയും വിപരീതാർഥത്തിലുള്ള പാട്ടുകളുമാണ് അവർ വേണ്ടത്. ഞങ്ങളുടെ തലമുറ പണ്ട് തല്ലിപ്പൊളി എന്ന് പറഞ്ഞിരുന്നത് ഇന്നത്തെ തലമുറ നേരെ വിപരീതാർഥത്തിൽ അടിപൊളി എന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button