GeneralLatest NewsMollywood

യേശുദാസിന്റെ കാല്‍തൊട്ട് വണങ്ങി എസ്പിബി

ഈ പാട്ടിന്റെ പല്ലവി പാടിയതിനു ശേഷം ചരണം എടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ

മലയാളത്തിന്റെ പ്രിയഗായകനാണ് യേശുദാസ്. ഗാനഗന്ധര്‍വ്വനും പിന്നണി ഗാനരംഗത്തെ സ്വര മാധുരി എസ്പി ബാലസുബ്രമണ്യവും ഒരേ വേദിയിലെത്തിയതാണ് ഇപ്പോള്‍ സംഗീതപ്രേമികളുടെ ചര്‍ച്ചാ വിഷയം. എസ്പിബിയുടെ സംഗീതത്തിൽ യേശുദാസ് പാടിയ തമിഴ് ചിത്രം സിഗരത്തിലെ ഗാനം ഗാനഗന്ധർവൻ വേദിയിൽ ആലപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കാൽ തൊട്ടുവണങ്ങിയാണ് എസ്പിബി ആദരം പ്രകടിപ്പിച്ചത്.

പ്രിയസുഹൃത്തിന്റെ സ്നേഹത്തില്‍ സന്തോഷം പങ്കുവച്ച യേശുദാസ്, എസ്.പി.ബിയുടെ സംഗീതസംവിധാനത്തിൽ പാട്ടു പാടിയ അനുഭവം സദസുമായി പങ്കുവച്ചു. ”നല്ല മെലഡി ചേർത്താണ് ഇദ്ദേഹം ഈണമിട്ടിരിക്കുന്നത്. കേട്ടിരിക്കാൻ നല്ല സുഖമാണ്. പക്ഷെ, ഈ പാട്ടിന്റെ പല്ലവി പാടിയതിനു ശേഷം ചരണം എടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ” യേശുദാസ് പറഞ്ഞു. അതിലെ കുറച്ചു ഭാഗം അദ്ദേഹം ആലപിക്കുകയും ചെയ്തു.

”ഒരു കാലത്തും ശ്രോതാക്കൾക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല. എനിക്കും അങ്ങനെ തന്നെയാണ്. ഒരിക്കലും ഈ പാട്ട് മറക്കാനാവില്ല. ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് ഈണമിടുമ്പോൾ ഈ അണ്ണനെ ഓർക്കണം” എസ്.പി.ബിയെ ചേർത്തു നിർത്തി യേശുദാസ് കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button