ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തും മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാലും ഒന്നിച്ചെത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. സഞ്ജയ് മലയാള സിനിമയിലേയ്ക്ക് എത്തുകയാനെന്നും അത് സിദ്ധിക്ക് ഒരുക്കുന്ന ബിഗ് ബ്രദറില്‍ ആണെന്നെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
പ്രചരിക്കുന്ന വാര്‍ത്തക്ക് സത്യമല്ലെന്ന് പറഞ്ഞ സിദ്ധിക്ക് സഞ്ജയ് ദത്ത് അഭിനയിക്കുന്ന സടക് 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന്റെ ഭാഗമായി മൈസൂരില്‍ ഉണ്ടെന്നും സടക് ടീം താമിക്കുന്ന അതെ ഹോട്ടലില്‍ ആണ് ബിഗ് ബ്രദര്‍ ടീമും ഉള്ളതെന്നും വ്യക്തമാക്കി. അവിടെവച്ചു മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എടുത്ത ചിത്രമാണെന്നും അല്ലാതെ സഞ്ജയ് ഈ ചിത്രത്തിന്‍റെ ഭാഗമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഹിന്ദി താരം അര്‍ബാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സിദ്ധിക്ക് പറഞ്ഞു
Post Your Comments