സിനിമയിൽ അവതരിപ്പിക്കുന്ന കഥപത്രങ്ങളിൽ മാത്രമല്ല രൂപഭാവത്തിലും വ്യത്യസ്തതയുമായാണ് ഷംനം കാസിം എത്താറുള്ളത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മുന്നിലാണ് താരം. മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷംന മധുരരാജ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ഒപ്പം ആ തിരിച്ചുവരവിൽ ഗംഭീര മേക്ക് ഓവറാണ് ഷംനയ്ക്ക് ഉണ്ടായത്. ശരീരഭാരം കുറച്ച് വളരെ സുന്ദരിയായിട്ടണ് എത്തിയത്. ഇപ്പോഴിതാ താന്‍ പിന്‍തുടരുന്ന ഡയറ്റിനെ കുറിച്ച് തുറന്ന് പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തന്റെ ഡയറ്റ് ചാര്‍ട്ടിനെ കുറിച്ച് ഷംന പറഞ്ഞത്.
” ഇപ്പോള്‍ 60 കിലോ ഭാരമുണ്ട്. അത് കൊഴുപ്പല്ല… പേശീഭാരമാണ്. ബോഡി മാസ് ഇന്‍ഡക്സ് പ്രകാരം 58 കിലോ മതി. ഒന്നിടവിട്ട ദിവസങ്ങളില്‍ 45 മിനിറ്റ് വര്‍ക്ഔട്ട് ചെയ്യാറുണ്ട്. വീട്ടിലുള്ളപ്പോള്‍ മമ്മി ഉണ്ടാക്കുന്നതു കഴിക്കും. പാലും കുടിക്കാറുണ്ട്. ഷൂട്ടിങ് ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഡയറ്റ് ചെയ്യും. ശനിയാഴ്ച രാവിലെ നല്ലൊരു ബ്രേക് ഫാസ്റ്റ് കഴിക്കും. ഡയറ്റിങ് തുടരും. ഞായറാഴ്ച നല്ലൊരു ലഞ്ച് കഴിക്കും. രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കും. ഇളംചൂടുവെള്ളത്തില്‍ നാരങ്ങാ നീരു ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. പഞ്ചസാര ചേര്‍ക്കില്ല.
ഡയറ്റ് ദിവസങ്ങളിലെ ബ്രേക്ഫാസ്റ്റില്‍ മുട്ടവെള്ള മൂന്നെണ്ണം കഴിക്കും. ഇതിനൊപ്പം ആപ്പിളോ മാതളനാരങ്ങയോ ഏതെങ്കിലും ഒന്നിന്റെ പകുതി. കൂടെ ഗ്രീന്‍ടീയും. ചായയും കാപ്പിയും കുടിക്കാറില്ല. ഉച്ച ഭക്ഷണത്തില്‍ സാധാരണ മില്ലറ്റ്സ് ആണ് കഴിക്കാറുള്ളത്. ചപ്പാത്തി എന്റെ ശരീരപ്രകൃതിക്കു ചേരില്ല. ഇടയ്ക്ക് അല്‍പം കുത്തരിച്ചോറു കഴിക്കും. അതിനൊപ്പം പച്ചക്കറികളും പ്രോട്ടീനും കഴിക്കും. വീട്ടിലാണെങ്കില്‍ ഫിഷ് കഴിക്കും. ഫ്ളാക്സ് സീഡ്സ്, ചിയാ സീഡ്സ് ഇവ കൂടി ആഹാരത്തിനൊപ്പം ചേര്‍ത്താല്‍ സ്‌കിന്‍ തിളങ്ങും. ദിവസവും ഒരു ആഹാരത്തിനൊപ്പം ഒരു സ്പൂണ്‍ നെയ് ചേര്‍ത്തു കഴിക്കാറുണ്ട്.
ഇപ്പോള്‍ മാംസവിഭവങ്ങളോട് തീരെ താല്‍പര്യമില്ല. ചിക്കന്‍, ബീഫ് അതൊന്നും കഴിക്കില്ല. രാത്രി പ്രോട്ടീനിനാണു പ്രാധാന്യം-ഫിഷും വെജിറ്റബിള്‍സും. വൈകിട്ട് ഏഴുമണിക്കു ശേഷം ഒന്നും കഴിക്കില്ല. ഉച്ചയ്ക്കും രാത്രിയിലും പച്ചക്കറികള്‍ കഴിക്കും. ചെറുപയര്‍ മുളപ്പിച്ചത്, നിലക്കടല പുഴുങ്ങിയത്, ഫ്രൂട്ട്സ് ഇതൊക്കെയാണ് സ്നാക്സ്. ഫ്രൂട്ട്സിനൊപ്പം വീട്ടില്‍ തയാറാക്കിയ പീനട്ട് ബട്ടറും കഴിക്കും. മമ്മിയുണ്ടാക്കുന്ന നെയ്മീന്‍ ബിരിയാണിയാണ് പ്രിയ ഭക്ഷണം. ചോക്ലെറ്റിനോട് ഇത്തിരി കൊതി കൂടുതലുണ്ട്.” – ഷംന പറയുന്നു.
Post Your Comments