‘രാജുവേട്ടൻ പിറന്നാൾ വിഷ് ചെയ്യുമെന്ന് കരുതുന്നു’ ; ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ ട്വീറ്റ്

നാളെ മറ്റെന്തിനെക്കാളും താൻ കാത്തിരിക്കുന്നത് രാജുവേട്ടന്റെ ബർത്ത്ഡേ വിഷസിന് വേണ്ടി മാത്രമാണ്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താര കുടുംബമാണ് പൃഥ്വിരാജിന്റേത്. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധകൻ മുന്നോട്ടുവെച്ച ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ .

പൃഥ്വിരാജിനോട് നാളെ തന്റെ ബർത്ത്ഡേ ആണ് എന്നും രാജുവേട്ടൻ വിഷ് ചെയ്യുമെന്ന് കരുത്തുന്നു എന്നും നാളെ മറ്റെന്തിനെക്കാളും താൻ കാത്തിരിക്കുന്നത് രാജുവേട്ടന്റെ ബർത്ത്ഡേ വിഷസിന് വേണ്ടി മാത്രമാണെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.

 


 

ഉടൻ തന്നെ ട്വിറ്റിന് മറുപടിയുമായി ‘ഹാപ്പി ബർത്ഡേ ഷിബിൻ. ഹാവ് എ ഗ്രേറ്റ് വൺ ബ്രദർ’ എന്ന് പറഞ്ഞ് പൃഥ്വിരാജ് എത്തി. ഒപ്പം തനിക്ക് ജന്മദിനം ആശംസിച്ച പൃഥ്വിരാജിന് നന്ദിയും ഷിബിൻ പറയുന്നുമുണ്ട്.

Share
Leave a Comment