ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളജില്‍ നടന്ന ബിരുദാനന്തര ചടങ്ങുകളില്‍ മാതാപിതാക്കള്‍ക്കൊപ്പം അതിസുന്ദരിയായാണ് താരം എത്തിയത്. മുന്‍പത്തേക്കാള്‍ ശരീരഭാരം കുറഞ്ഞതിനാല്‍ പ്രയാഗയെ കാണാന്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടായിരുന്നു. തന്റെ ലുക്ക് മാറിയതിനേക്കുറിച്ചും ശരീരഭാരം കുറഞ്ഞതിനേക്കുറിച്ചും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ മനസ് തുറന്നിരുന്നു.
” ലുക്കില്‍ വന്ന മാറ്റത്തെക്കുറിച്ച് എല്ലാവരും പറയുന്നു. ജീവിതമായാലും സിനിമയായാലും ഇപ്പോ തുടങ്ങിയ ഒരു ഫീല്‍ ആണ് എനിക്ക്. ഇത്രയും വരെ എന്തായിരുന്നു എന്നത് വച്ച് ഇനി മുന്നോട്ട് പോകണ്ട. പുതിയ ഒരു തുടക്കമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനിയാണ് ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എന്റെ 100 ശതമാനം സമര്‍പ്പിച്ച് കരിയര്‍ കെട്ടിപ്പടുക്കാന്‍ തുടങ്ങുന്നത്. ഇതു വരെ പഠനം കൂടി ഞാന്‍ ഒപ്പം ബാലന്‍സ് ചെയ്ത് കൊണ്ടു പോകുകയായിരുന്നല്ലോ. പി.ജി പഠനം ഒട്ടും അനായാസമായിരുന്നില്ല. മാനസികമായും ഏറെ സമ്മര്‍ദം അനുഭവിച്ചു.
അതാകാം, എന്റെ ശരീര ഭാരം 65 കിലോ വരെ എത്തി. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോയത്. ഇതിനിടെ നാലു സിനിമ ചെയ്തു. ഒപ്പം പഠനവും. എല്ലാം കൂടി നല്ല തിരക്കായിരുന്നു. ഒപ്പം പഠിച്ച എല്ലാ കുട്ടികളെയും പോലെ ഞാനും എല്ലാ അക്കാഡമിക് വര്‍ക്കുകളും കൃത്യമായി തീര്‍ത്താണ് മുന്നോട്ടു പോയത്. ഇപ്പോള്‍ കൂള്‍ ആയി. അപ്പോള്‍ തന്നെ വെയിറ്റ് താനേ കുറഞ്ഞു എന്നു വേണം പറയാന്‍. അതിനൊപ്പം ഡയറ്റും എക്സര്‍സൈസും ഉണ്ടായിരുന്നു”. – പ്രയാഗ പറയുന്നു.
Post Your Comments