BollywoodGeneralLatest News

2 വർഷവും 10 മാസവും; മദ്യാസക്തിയില്‍ നിന്ന് മോചിതയായി താര സുന്ദരി

ജീവിതത്തില്‍ നിന്നും മദ്യത്തെ പുറത്താക്കിയ പൂജ ഇപ്പോള്‍ സിനിമയുടെ തിരക്കിലാണ്.

മദ്യാസക്തിയില്‍ നിന്ന് മോചിതയായ സന്തോഷം പങ്കുവച്ച് പ്രമുഖ ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട്. മദ്യപാനം ഒഴിവാക്കി ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ തനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും അത് കഴിയുമെന്ന് പൂജ പറയുന്നു. ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങള്‍സഹിതമാണ് പൂജ മദ്യപന്‍മാര്‍ക്കും മറ്റും പ്രചോദനവുമായി എത്തിയിരിക്കുന്നത്.

read also:ഇത് അത്യപൂര്‍വനിമിഷം, എസ് പിബാലസുബ്രമണ്യവും യേശുദാസും അവരുടെ മക്കളും ചിത്രയും ഒരേ വേദിയിൽ

മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഇന്‍സ്റ്റ​ഗ്രാമിലൂടെ മുന്‍പും പൂജ പങ്കുവച്ചിരുന്നു. തനിക്ക് മദ്യം നല്‍കിയിരുന്ന കച്ചവടക്കാരന്‍ തന്നെയാണ് മദ്യാസക്തിയില്‍ നിന്ന് മോചിതയാകാന്‍ സ​ഹായിച്ചതെന്നു പൂജ പറഞ്ഞിരുന്നു. തന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം തനിക്കൊപ്പം നിന്നു എന്നും താരം വ്യക്തമാക്കി.

ജീവിതത്തില്‍ നിന്നും മദ്യത്തെ പുറത്താക്കിയ പൂജ ഇപ്പോള്‍ സിനിമയുടെ തിരക്കിലാണ്. 1991ല്‍ പുറത്തിറങ്ങിയ സടക് എന്ന സിനിമയുടെ രണ്ടാം ഭാ​ഗവുമായാണ് താരം വീണ്ടും എത്തുന്നത്.

shortlink

Post Your Comments


Back to top button