കുഞ്ചാക്കോ ബോബന്‍ എന്ന നടൻ മലയാള സിനിമയില്‍ തരംഗമൂണ്ടാക്കിയ ചിത്രമായിരുന്നു നിറം. ശാലിനിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇപ്പോഴിതാ ഇരുപത് വര്‍ഷത്തിന് ശേഷം ചിത്രം വീണ്ടും തിയറ്ററുകളിലെക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
നിറത്തിന്റെ 20-ാം വാര്‍ഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളും സമഗ്രമായി ആഘോഷിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. അങ്ങനെ ഒക്ടോബര്‍ 27 ന് രാവിലെ 7.30 ന് ആലപ്പുഴ, റെയ്ബാന്‍ സിനി ഹൗസില്‍ ആണ് നിറം വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നത്. കാന്‍സറിനോട് പൊരുതുന്ന ഒരു സ്ത്രീയ്ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ആരാധകരുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ ആണ് ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്ത് അറിയിച്ചത്. വര്‍ഷമെത്ര കഴിഞ്ഞാലും ചാക്കോച്ചന്റെ ഏറ്റവും മനോഹരമായ സിനിമകളിലൊന്നാണ് നിറമെന്നാണ് ആരാധകര്‍ പറയുന്നത്. കമല്‍ സംവിധാനം ചെയ്ത ചിത്രം 1999 ലായിരുന്നു റിലീസ് ചെയ്തത്.
Post Your Comments