എഴുപുന്നതരകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ ബോളിവുഡ് സുന്ദരിയാണ് നമ്രത. കസവ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് നിലവിളക്കുകള്‍ക്കിടയിലൂടെ തിളങ്ങിയ നായിക എവിടെ പോയി എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. താരത്തിന്റെ ജീവിത കഥ അറിയാം..
1998 മുതല്‍ 2004 വരെ സിനിമാ രംഗത്ത് സജീവമായ നമ്രത പ്രശസ്ത മറാത്ത നടി മീനാക്ഷി ശിരോദ്കറിന്റെ കൊച്ചുമകളാണ്. ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നമ്രത മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേയ്ക്ക് എത്തിയെങ്കിലും മറ്റു മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ജീവിത പങ്കാളികൂടിയാണ്.
read also: ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവളുമായി സത്യനും നന്ദുവും വീണ്ടുമെത്തുന്നു
വാംശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മഹേഷുമായി പരിചയമാകുന്നത്. പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മഹേഷും നമ്രതയും വിവാഹിതരായത്. മഹേഷ് ബാബുവിനെക്കാളും മൂന്ന് വയസ്സ് മുതിര്‍ന്നതാണ് നമ്രത അതുകൊണ്ടു തന്നെ വിവാഹത്തിന് ഇരുവരുടേയും കുടുംബത്തിന്റെ സമ്മതം ലഭിക്കാന്‍ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ മഹേഷ് ബാബുവിനെ താരം വിവാഹം ചെയ്തത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
2005ല്‍ മുംബൈയിലെ മാരിയറ്റില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. മഹേഷ് നമ്രത ദമ്പതിമാര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. വളരെ സട്രിക്ട് ആയ ഒരു അമ്മയാണ് നമ്രതയെന്നും താന്‍ മക്കളെ വഷളാക്കുന്നത് കാരണം അവള് സ്ട്രിക്ട് ആകുന്നതാണ് നല്ലതെന്നും മഹേഷ് ബാബു മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ”തന്റെ കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തി. താന്‍ തളര്‍ന്നു പോയപ്പോഴൊക്കെ കുടുംബം ശക്തി പകര്‍ന്ന് നില്‍ക്കാറുണ്ട്. ” മഹേഷ് ബാബു പറയുന്നു. മഹേഷിന്റെയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് നമ്രത ഇപ്പോള്‍.
Post Your Comments