താര പുത്രിമാര്‍ അഭിനയ രംഗത്തേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ആ നിരയിലേയ്ക്ക് ഒരാള്‍ കൂടി എത്തുന്നു. നടന് കൃഷ്ണകുമാറിന്റെ മൂത്ത മകളായ അഹാന കൃഷ്ണയ്ക്ക് പിന്നാലെ അനിയത്തി ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രംസന്തോഷ് വിശ്വനാഥന് ഒരുക്കുന്ന ‘വണ്ണിലാണ്’ താരപുത്രിയുടെ അരങ്ങേറ്റം.
മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ് മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, എന്നിവരും താരനിരയിലുണ്ട്.
Post Your Comments