മോഹന്‍ലാലിന് നായകനാക്കി പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫർ’. മികച്ച പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം കേരളത്തിലെ ആദ്യ ഇരുന്നൂറ് കോടി കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടവും ലൂസിഫർ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ചിത്രത്തിന് രണ്ടാം ഭാഗമായി ‘എമ്പുരാന്‍’ എത്തുമെന്ന് പൃഥിരാജ് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും അത്യപൂര്‍വ്വങ്ങളായ നേട്ടങ്ങളാണ് ലൂസിഫറിനെ തേടിയെത്തിയിരിക്കുന്നത്. ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണ് ലൂസിഫര്‍. ഇതോടെ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത നേട്ടമാണ് ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്.പൃഥിരാജ്, മഞ്ജു വാര്യര്‍, സായ്കുമാര്‍, ടൊവിനോ, ഷാജോണ്‍, ബൈജു, വിവേക് ഒബ്‌റോയ്, സാനിയ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Post Your Comments